കുന്നംകുളം നഗരസഭ കൃഷി ഭവനില്‍ ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നടന്നു

കുന്നംകുളം നഗരസഭ കൃഷി ഭവനില്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം കമുകിന്‍ തൈകളുടെയും, കൃഷി വകുപ്പിന്റെ പദ്ധതിയായ ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനവും, ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും നടന്നു.  ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം കാര്‍ഷിക വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി. എം സുരേഷ് നിര്‍വഹിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണം വൈസ് ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍ നിര്‍വഹിച്ചു. 5 ശതമാനം സബ്സിഡിയില്‍ ആണ് ഗ്രാഫ്റ്റ് ചെയ്ത മാവ്, പേര, സപ്പോട്ട, ഇന്റര്‍ മംഗള കമുക് എന്നീ തൈകള്‍ വിതരണം ചെയ്യുന്നത്.

ADVERTISEMENT