കുടിയിറക്കല്‍ ഭീഷണി നേരിടുന്ന മുനമ്പം നിവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടല്‍ യൂണിറ്റ് അഗ്‌നിജ്വാല തെളിയിച്ചു. ചൂണ്ടല്‍ സാന്‍തോം ഇടവക ദേവാലയത്തില്‍ വച്ചു നടന്ന ഐക്യദാര്‍ഢ്യ യോഗം വികാരി ഫാ. സനോജ് അറങ്ങാശേരി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ചൂണ്ടല്‍ അധ്യക്ഷനായി.
ഫിലിപ്പ് മാറോക്കി, സി. എഫ്. ജോസ്, പി.വി.സാബു എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഇടവക വിശ്വാസികള്‍
ഐക്യദാര്‍ഢ്യ അഗ്‌നിജ്വാല തെളിയിക്കുന്നതില്‍ പങ്കെടുത്തു.
ADVERTISEMENT