32.7 C
Kunnamkulam
Friday, October 9, 2026
Home CCTV Desk സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി

11

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. ജനുവരി മുതല്‍ മെയ് വരെ വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്. വിവിധ സമയങ്ങളിലേക്ക് 300 മുതല്‍ 1300 മെഗാവാട്ട് വരെയാണ് വൈദ്യുതി വാങ്ങുക. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് മുന്‍കരുതല്‍. ജനുവരിയില്‍ 2400 മെഗാവാട്ടിനാണ് ടെന്‍ഡര്‍. ഫെബ്രുവരിയില്‍ 2700 മെഗാവാട്ടും മാര്‍ച്ചില്‍ 3000 മെഗാവാട്ടും വാങ്ങാനാണ് ശ്രമം. ഏപ്രില്‍, മേയ് മാസങ്ങളില്‍ 3900 മെഗാവാട്ട് വീതം വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമൊരുക്കാന്‍ എന്‍ടിപിസി ലിമിറ്റഡിന്റെ പിന്തുണ ലഭിച്ചതായി മന്ത്രി സണ്ണി ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കെഎസ്ഇബിയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എന്‍ടിപിസിയുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് തീരുമാനം.

 

ADVERTISEMENT
error: Content is protected !!