വരവൂരില്‍ ലഹരിക്കടിമയായ മകന്‍ വീടിന് തീയിട്ടു

വരവൂര്‍ പുളിഞ്ചോട് ആവിശേരിമുക്ക് ഗണപതി പറമ്പില്‍ സന്തോഷിന്റെ ഭാര്യ താര താമസിക്കുന്ന വീടാണ് മൂത്ത മകന്‍ തീയിട്ടത്. വെളളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 യോടുകൂടിയാണ് സംഭവം. മാതാവുമായുള്ള വഴക്കാണ് ആക്രമണത്തിന് കാരണം. ഗ്യാസ് സിലിണ്ടറിന്റെ നോബ് തുറന്നു വിട്ടാണ് തീ വെച്ചത്. ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയും വീടിനുള്ളിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സമയോജിതമായി ഇടപെട്ട് ഗ്യാസ് സിലിണ്ടറിന്റെ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ADVERTISEMENT