യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ സ്ഥാനാരോഹണത്തോടാനുബന്ധിച്ച് തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. കോഴിക്കോട് ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റിയാണ് സ്റ്റാമ്പ് പുറത്തിറക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ പോസ്റ്റ് മാസ്റ്റര്‍ പി.പ്രമോദ് കുമാറില്‍ നിന്നും ഏറ്റുവാങ്ങിയ പോസ്റ്റല്‍ സ്റ്റാമ്പ് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പ്രകാശനം നടത്തി. യാക്കോബായ സഭാ മാനേജിങ് കമ്മറ്റി അംഗം ഫാ. ബേസില്‍ ടി ഏലിയാസ് തൊണ്ടലില്‍ മേയറില്‍ നിന്നും സ്റ്റാമ്പ് സ്വീകരിച്ചു. ചടങ്ങില്‍ പബ്ലിക്ക് റിലേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.ഹൈദരലി, കെ. സുജിലേഷ്, പോസ്റ്റ് ഫോറം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.