അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബുള്ളറ്റില്‍ ഇടിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക്

കുന്നംകുളം പാറേമ്പാടത്ത് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബുള്ളറ്റിനു പുറകില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബുള്ളറ്റ് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. വരന്തരപ്പിള്ളി സ്വദേശികളായ 30 വയസ്സുള്ള ജിജോ, 32 വയസ്സുള്ള അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പട്ടാമ്പി – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശങ്കര്‍ ബസാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റവരെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT