പ്രോഫിന്സ് കുന്നംകുളം റെസിഡന്‍ഷ്യല്‍ ക്യാമ്പസ്സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക മേള നടത്തി. പ്രോഫിന്സ് സെവന്‍സ് ഗ്രൗണ്ടില്‍ നടന്ന പ്രോ-അത്ലറ്റിക് മീറ്റ് മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്ലറ്റ് ആരിഫ് പാലയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഫിന്സ് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന പ്രൊ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മേള കുന്നംകുളം നഗരസഭ ചെയര്‍പേര്‍സണ്‍ സീത രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. പ്രോഫിന്സ് ഡയറക്ടര്‍മാരായ എന്‍ ജി അനൂപ്, സി എസ് പ്രവീണ്‍ കുമാര്‍, കെ എ നാരായണന്, ജനറല്‍ മാനേജര്‍ ശ്രീപ്രിയ അനൂപ് എന്നിവര്‍ സംസാരിച്ചു. ‘സേ സ്റ്റോപ്പ് ടു ഡ്രഗ്സ്, ലെറ്റ്സ് പ്ലേ ഫുട്ബോള്‍’ എന്ന മുദ്രാവാക്യം എഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ച് ഗേള്‍സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മൊബ് അവതരിപ്പിച്ചു.