വേലൂര്‍ ഗവ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു

വേലൂര്‍ ഗവ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ വിജയം നേടിയവരുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണം നടത്തി. പി ടി എ പ്രസിഡണ്ട് കെ കെ രാജന്‍ കായിക മേള ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് സെക്രട്ടറി കീര്‍ത്തന കാര്‍ത്തികേയന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിന്‍സിപ്പല്‍ എസ് കവിത, ഹെഡ്മാസ്റ്റര്‍ എം വി രത്‌നകുമാര്‍ , എസ്.എം.സി ചെയര്‍മാന്‍ ടി ഡി ദയന്‍ , സ്‌കൂള്‍ ചെയര്‍മാന്‍ നിവേദ്യ , കായിക അധ്യാപകന്‍ പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സമ്മാനവും നല്‍കി.

ADVERTISEMENT