25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur വേലൂര്‍ ഗവ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു

വേലൂര്‍ ഗവ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു

49

വേലൂര്‍ ഗവ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികമേള സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ വിജയം നേടിയവരുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണം നടത്തി. പി ടി എ പ്രസിഡണ്ട് കെ കെ രാജന്‍ കായിക മേള ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് സെക്രട്ടറി കീര്‍ത്തന കാര്‍ത്തികേയന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിന്‍സിപ്പല്‍ എസ് കവിത, ഹെഡ്മാസ്റ്റര്‍ എം വി രത്‌നകുമാര്‍ , എസ്.എം.സി ചെയര്‍മാന്‍ ടി ഡി ദയന്‍ , സ്‌കൂള്‍ ചെയര്‍മാന്‍ നിവേദ്യ , കായിക അധ്യാപകന്‍ പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സമ്മാനവും നല്‍കി.

ADVERTISEMENT
error: Content is protected !!