പാടശേഖരങ്ങള്‍ക്കുള്ള സ്പ്രെയര്‍ വിതരണം ചെയ്തു

കണ്ടാണശ്ശേരി പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരങ്ങള്‍ക്കുള്ള സ്‌പ്രെയര്‍ വിതരണം ചെയ്തു.
ഇ.കെ.നായനാര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഷെക്കീല ഷെമീര്‍ , എന്‍.എ.ബാലചന്ദ്രന്‍ , നിവ്യ റെനീഷ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസീസ്, എ.എ.കൃഷ്ണന്‍, സെബീന റിറ്റോ, ടി.ഒ.ജോയ്, അഡ്വ.പി.വി.നിവാസ്. കൃഷി ഓഫീസര്‍ ഗായത്രി , കൃഷി അസിസ്റ്റന്റ് അനൂപ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ നാല് പാടശേഖരസമിതികള്‍ക്കായി 45,000 രൂപ ചെലവഴിച്ച് 8 സ്‌പ്രെയറുകളാണ് വിതരണം ചെയ്തത്.

ADVERTISEMENT