‘സ്പ്രൗടിവ 2026’ സംഘടിപ്പിച്ചു

അന്‍സാര്‍ സ്‌കൂളിലെ കുരുന്നുകളുടെ സര്‍ഗവൈഭവങ്ങള്‍ മാറ്റുരച്ച വാര്‍ഷികാഘോഷം ‘സ്പ്രൗടിവ 2026’ സംഘടിപ്പിച്ചു. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 5 താരം അര്‍ജിത രതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍സാര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷൈനി ഹംസ മുഖ്യപ്രഭാഷണം നടത്തി.വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ പ്രിന്‍സിപ്പല്‍മാര്‍, പി.ടി.എ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. ജൂനിയര്‍ പ്രിന്‍സിപ്പല്‍മാരായ ബബിത ഉണ്ണികൃഷ്ണന്‍, സജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT