കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ദ്രവ്യ കലശം ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ച ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ ബ്രഹ്‌മകലശാഭിഷേകത്തോടുകൂടി സമാപിക്കും. ബുധനാഴ്ച വൈകിട്ട് 7.30നാണു കൊടിയേറ്റം. രാത്രി എട്ടുമണിക്ക് വാമനാവതാരം കഥകളിയും ഉണ്ടായിരിക്കും. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് ഉത്സവ ദിവസങ്ങളില്‍ മൂന്നുനേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കരകുറുപ്പ്, എന്നിവര്‍ അറിയിച്ചു.
Home Bureaus Kunnamkulam കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ദ്രവ്യ കലശം ചടങ്ങുകള്‍ക്ക് തുടക്കമായി



