ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്ര സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രം സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങ് സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗുരുദേവന്റെ ഛായാചിത്രത്തില്‍ ഹാരാര്‍പ്പണത്തിനു ശേഷം പുഷ്പാര്‍ച്ചന നടത്തി. ഗുരുദേവ കീര്‍ത്തനങ്ങളുടെ ആലാപനവും ഉണ്ടായി.ഗുരുദേവന്റെ ജീവിതം, ദര്‍ശനം, സമകാലീന പ്രസക്തി എന്നീ വിഷയങ്ങളില്‍ പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.കെ. രമാ ഭായ്, കെ.കെ. രവിന്ദ്രന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.വൈസ് പ്രസിഡണ്ട് സുഗുണ പണിക്കര്‍, ധനീഷ് ചേമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.