ലൈബ്രറി കൗണ്‍സിലിന്റെ വായനാ മത്സരത്തില്‍ പി.എം.ശ്രീഹരിയ്ക്ക് ഒന്നാം സ്ഥാനം

ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച യു.പി വിഭാഗം വായനാ മത്സരത്തില്‍ അഞ്ഞൂര്‍ നവയുഗ ഗ്രാമീണ വായനശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം.ശ്രീഹരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ശാസ്ത്ര മേള ക്വിസ് മത്സരം, അറിവുത്സവം, ഗാന്ധി ദര്‍ശന്‍ ഉപജില്ലാ ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനവും, സ്വദേശി മെഗാ ക്വിസ് മത്സരത്തിന്‍ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. തൊഴിയൂര്‍ പോലിയത്ത് മനോഹരന്‍ അനിത ദമ്പതികളുടെ മകനായ ശ്രീഹരി തൊഴിയൂര്‍ യു.പി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

ADVERTISEMENT