26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Guruvayur ഏകദിന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഏകദിന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

36

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് 1977-83 അലുമുനി സംഘടിപ്പിക്കുന്ന ‘ഫോര്‍ ദ മെമ്പേഴ്‌സ് ബൈ ദ മെമ്പേഴ്‌സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഏകദിന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.യോഗാചാര്യനായ ഷാജി മാസ്റ്റര്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. ആധുനിക ജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പ്രസക്തിയെ കുറിച്ച് ചിത്ര ആയുര്‍വേദ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.പ്രതിഭ മധുസൂദനന്‍
വിശദീകരിച്ചു. മധ്യവയസ്‌കരില്‍ സാധാരണയായി കണ്ടുവരാറുള്ള അസുഖങ്ങളെ കുറിച്ചും അത്തരം അസുഖങ്ങളെ ആയുര്‍വേദപരമായി പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങളെ പറ്റിയും ശ്രീചിത്ര ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.പി.വി മധുസൂദനന്‍ സംസാരിച്ചു. ശ്രീചിത്ര ആയുര്‍വേദ സീനിയര്‍ ഡോക്ടര്‍ ഡോ.നേഹ അടിയന്തിര വൈദ്യസഹായത്തിന്റെ പ്രധാന്യത്തെകുറിച്ച് ക്ലാസ്സെടുത്തു.

ADVERTISEMENT
error: Content is protected !!