ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

കടങ്ങോട് പൊറ്റാംകുന്ന് ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതി ഹോമം, ഏകാദശാഭിഷേകം, കളഭാഭിഷേകം, കട്ടില സമര്‍പ്പണം, നാഗപൂജ, ഹനുമാന്‍ സ്വാമിക്ക് അവില്‍ നിവേദ്യം, കറുപ്പ് സ്വാമിക്കും ഹിഡുംമ്പന്‍ സ്വാമിക്കും പ്രത്യേക പൂജകള്‍ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതി മുഖ്യ കാര്‍മികനായി. മേളം, പ്രസാദ ഊട്ട് എന്നിവയും വിവിധ കലാപരിപാടികളും നടന്നു.

ADVERTISEMENT