കുന്നംകുളം തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമകഥാമൃതം നടത്തി. ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. എച്ച് ജി വിജയമുകുന്ദദാസ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ചാന്ദ്‌നി ടീച്ചര്‍ സ്വാഗതവും പ്രജിഷ സന്തോഷ് നന്ദിയും പറഞ്ഞു.



