വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ബെനഡിക്ട് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അരിയും കിടപ്പുരോഗികള്‍ക്ക് ധനസഹായവും വിതരണം ചെയ്തു

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോടനുബന്ധിച്ച് സെന്റ് ബെനഡിക്ട് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അരിയും കിടപ്പുരോഗികള്‍ക്ക് ധനസഹായവും വിതരണം ചെയ്തു. പള്ളി വികാരി ഫാദര്‍ നവീന്‍ മുരിങ്ങാത്തേരി അരിവിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ധനസഹായ വിതരണവും നിര്‍വഹിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് സി.ജെ ജോഷി, സെക്രട്ടറി എന്‍.ജെ സിജോ, ട്രഷറര്‍ സി.ആര്‍ ജോയ്, വൈസ് പ്രസിഡന്റ് യോഹന്നാന്‍ പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT