പഴഞ്ഞി ചെറുതുരുത്തി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി കൂദാശ ഞായറാഴ്ച

പുതുതായി നിര്‍മിച്ച പഴഞ്ഞി ചെറുതുരുത്തി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി കൂദാശ ഞായറാഴ്ച വൈകിട്ട് നടക്കും. സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് കീഴിലുള്ള കുരിശുപള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഞായര്‍ വൈകിട്ട് 4ന് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുരിശുപള്ളി കൂദാശ നിര്‍വ്വഹിക്കും. നിരവധി വൈദികര്‍ സഹകാര്‍മികത്വം വഹിക്കും . തുടര്‍ന്ന് സന്ധ്യാനമസ്‌കാരം, പൊതുസദ്യ എന്നിവയും ഉണ്ടാകും.

ADVERTISEMENT