കുന്നംകുളം സെന്റ് ലാസറസ് പഴയ പള്ളിയില്‍ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ആഘോഷിക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പാമ്പാടി ദയറ മാനേജര്‍ ഫാ.മാത്യു അബ്രഹാം മുഖ്യകാര്‍മികത്വം വഹിക്കും. ഞായറാഴ്ച വൈകീട്ട് 5.30ന് വൈശ്ശേരി മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ ഘോഷയാത്ര, തുടര്‍ന്ന് 6.30ന് സന്ധ്യാനമസ്‌കാരം, അനുസ്മരണ യോഗം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും. പ്രദക്ഷിണം, ആശിര്‍വാദം എന്നിവയും നടക്കും. തിങ്കളാഴ്ച രാവിലെ 6.15 ന് പ്രഭാതനമസ്‌കാരം, ഏഴിന് വി. കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടാകും.
Home Bureaus Kunnamkulam കുന്നംകുളം സെന്റ് ലാസറസ് പഴയ പള്ളിയില്‍ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍