ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാള്‍ ആചരിച്ചു

എ ഡി-52 ല്‍ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാള്‍ ഡിസംബര്‍ 20, 21 വെള്ളി ശനി ദിവസങ്ങളിലായി ആചരിച്ചു. വെള്ളിയാഴ്ച സന്ധ്യക്ക് 6.30 ന് നമസ്‌കാരവും തുടര്‍ന്ന് അങ്ങാടി ചുറ്റി കൊണ്ട് പ്രദക്ഷിണവും അത്താഴ ഊട്ടും, ശനിയാഴ്ച സെന്റ് തോമസ് ചാപ്പലില്‍ വി.കുര്‍ബ്ബാനയും തുടര്‍ന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മാത്യൂസ് കെ ബര്‍സൗമ മുഖ്യ കാര്‍മികനായി. വികാരി ഫാ. വി.എം ശമുവേല്‍, സഹവികാരി ഫാ.ജോസഫ് ജോര്‍ജ്ജ്, കൈക്കാരന്‍ പി.വി ഷാജു, സെക്രട്ടറി ബിനു സി.കെ, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT