ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലെ വിശുദ്ധ ദേവമാതാവിന്റെ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഞായര്‍ തിങ്കള്‍ ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.പെരുന്നാള്‍ തലേദിവസമായ ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കുറുക്കന്‍പാറ സെന്റ് മേരീസ് കുരിശുപള്ളിയില്‍ നിന്നും ആര്‍ത്താറ്റ് കത്തീഡ്രലിലേക്ക് ഘോഷയാത്ര നടന്നു.7 മണിക്ക് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം ഉണ്ടായി. ശേഷം പ്രദക്ഷിണം, സ്ലൈഹിക വാഴ് വ് എന്നിവയും നടന്നു. വികാരി ഫാ.വി.എം സാമുവേല്‍, സഹ.വികാരി ഫാ.ജോസഫ് ജോര്‍ജ്ജ്, കൈസ്ഥാനി സി.ഐ റെജി, സെക്രട്ടറി കെ.എസ് ബെന്നി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ ദേവമാതാവിന്റെ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തി