ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ 145-ാം ജന്മദിനാഘോഷം നടന്നു. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കബറിടത്തില്‍ പുഷ്പാര്‍ച്ചന തുടര്‍ന്ന് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് വിതരണവും ഉണ്ടായിരുന്നു. വികാരി ഫാ. തോമസ് ചൂണ്ടല്‍ കാര്‍മികത്വം വഹിച്ചു. ഊക്കന്‍ സ്മാരക സമിതി പ്രസിഡന്റ് പോള്‍ മണ്ടുംപാല്‍, സെക്രട്ടറി ഷിജു പാറക്കല്‍, ട്രഷര്‍ ജോജി പേരാമംഗലത്ത്, വൈസ് പോസറ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. വര്‍ഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ജന്മദിനാഘോഷം നടന്നു