24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷന്‍ അംഗമായി നിയമിതനായ സെബാസ്റ്റ്യന്‍ ചൂണ്ടലിന് സ്വീകരണം നല്‍കി

സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷന്‍ അംഗമായി നിയമിതനായ സെബാസ്റ്റ്യന്‍ ചൂണ്ടലിന് സ്വീകരണം നല്‍കി

ലിവാ ടവറില്‍ നടത്തിയ അനുമോദന സമ്മേളത്തില്‍ ജനപ്രതിനിധികള്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍, സാംസ്‌കാരിക, മത, സാമുദായിക രംഗത്തുള്ളവര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. എ.സി.മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എഡിറ്റേഴ്‌സ് ഫോറം പ്രസിഡന്റ് സി.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ സൗമ്യ അനിലന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.എന്‍.സത്യന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി.ബി.രാജീവ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നെല്‍സന്‍ ഐപ്പ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.വി.ഉല്ലാസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, ബഥനി സ്‌കൂള്‍സ് മാനേജര്‍ ഫാ. ബെഞ്ചമിന്‍, ഡി പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വിന്‍സന്റ് ചിറക്ക മണവാളന്‍, മുസ്ലീം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം ഇ.പി.കമറുദ്ദീന്‍, എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗവും എന്‍എസ്എസ് കരയോഗം പ്രസിഡന്റുമായ എന്‍.എം.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം ഭാരവാഹികളായ എം.ബിജുബാല്‍ സ്വാഗതവും ജയപ്രകാശ് ഇലവന്ത്ര നന്ദിയും പറഞ്ഞു. വിവിധ സംഘടനകള്‍ ഉപഹാരം നല്‍കി.

 

 

 

ADVERTISEMENT
error: Content is protected !!