30.1 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Kechery അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സെപ്റ്റംബര്‍ 5 ന്

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സെപ്റ്റംബര്‍ 5 ന്

23

വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം, ആശയ വിനിമയശേഷി, സര്‍ഗ്ഗാത്മകത, ആത്മവിശ്വാസം, അവതരണ മികവ് എന്നിവ വളര്‍ത്തുന്നതിനായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 5 ന്, രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെ, ലിങ്ക ഫ്രാങ്ക എന്ന പേരിലാണ് ഇംഗ്ലീഷ് ഫെസ്റ്റ് സ്‌കൂള്‍ കാമ്പസില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രമുഖ സ്‌കൂളുകളില്‍ നിന്നുള്ള 615 വിദ്യാര്‍ത്ഥികള്‍ ഈ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ആവശ്യമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജിത റസാക്ക്, ജൂനിയര്‍ പ്രിന്‍സിപ്പല്‍ എം. കെ.നിമ്മി, സി ഒ. ഒ പി. എ.ഷഹീദ്, മീഡിയ കോര്‍ഡിനേറ്റര്‍ എം.എ കമറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

ADVERTISEMENT
error: Content is protected !!