പൊന്നാനിയില്‍ വീട് കുത്തിത്തുറന്ന് 550 പവന്‍ കവര്‍ന്ന കേസില്‍ 438 പവന്‍ സ്വര്‍ണ്ണവും 29 ലക്ഷം രൂപയും കണ്ടെടുത്തു

പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തി തുറന്ന് 550 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 438 പവന്‍ സ്വര്‍ണ്ണവും 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റു കിട്ടിയ പണമാണ് പോലീസ് പിടിച്ചെടുത്തത്.

വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയില്‍ താമസക്കാരനുമായ രായമരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46) പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസര്‍ (48 ) പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരൊണ് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ADVERTISEMENT