തെരുവുനായശല്യം; വിദ്യാലയത്തിന് അവധി പ്രഖ്യാപിച്ച് അധികൃതര്‍. ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിനാണ് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിനകത്ത് തെരുവുനായ പ്രസവിച്ച് കിടക്കുന്ന സാഹചര്യത്തിലാണ് അവധി നല്‍കിയത്. കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂളിലെ 7 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.



