തയ്യൂരില്‍ തെരുവ് നായ്ക്കള്‍ കോഴികളെ കടിച്ച് കൊന്നു

എരുമപ്പെട്ടി തയ്യൂരില്‍ തെരുവ് നായ്ക്കള്‍ കോഴികളെ കടിച്ച് കൊന്നു. തയ്യൂര്‍ പൂക്കുന്നത്ത് അന്‍സാറിന്റെ വീട്ടില്‍ വളര്‍ത്തുന്ന 35 കോഴികളെയാണ് കടിച്ച് കൊന്നത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.അന്‍സാറും കുടുംബവും പുറത്ത് പോയിരുന്ന സമയത്താണ് തെരുവ് നായ്ക്കള്‍ കോഴികളെ ആക്രമിച്ചത്. 70 ഓളം നാടന്‍കോഴികളെ അന്‍സാര്‍ വളര്‍ത്തുന്നുണ്ട്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ADVERTISEMENT