വേനല്‍ കനത്തതോടെ നൂറടിതോട് വറ്റി തുടങ്ങി. കാട്ടകാമ്പാല്‍ – പോര്‍ക്കുളം മേഖലയിലെ പുഞ്ചകൃഷിക്ക് വെള്ളമെത്തുന്നത് നൂറടി തോട്ടിലൂടെയാണ്. വേനലാരംഭത്തില്‍ തന്നെ തോട്ടിലെ വെള്ളം വറ്റുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആദ്യം കൃഷിയിറക്കിയ കോള്‍പാടങ്ങളില്‍ നെല്ലിന് കതിരുകള്‍ നിരന്നു തുടങ്ങി. എന്നാല്‍ അവസാനം കൃഷിയിറക്കിയ പാടങ്ങളില്‍ നെല്ലിന് കതിരുകള്‍ വരുന്നതേയുള്ളു. നെല്‍ച്ചെടികള്‍ക്ക് ധാരളം വെള്ളം വേണ്ട സമയമാണിത്. തിരുത്തിക്കാട് ബണ്ടില്‍ നിന്ന് വെളളം തുറന്നു വിടുന്നതോടെ കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.