ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം തീര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് മോഡേണ്‍ നഗറില്‍ നില്‍പ്പ് സമരം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റ് പ്രസിഡന്റ് എം.എന്‍. സലാഹുദ്ദീന് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റ് സെക്രട്ടറി പി. അനീഷ്, അസി. സെക്രട്ടറി നിഷാദ് ആല്‍ത്തറ, ട്രഷറര്‍ മൊയ്തീന് ബാവ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കിയും ലഹരി മാഫിയക്കെതിരെ കണ്ണടച്ചും സര്‍ക്കാര്‍ തുടരുന്ന സമീപനം തിരുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.