പാചകവാതക വില വര്‍ദ്ധനവിനെതിരെ അടുപ്പുകൂട്ടി സമരം നടത്തി

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പഴഞ്ഞി വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാചകവാതക വില വര്‍ദ്ധനവിനെതിരെ ജറുശലേം സെന്ററില്‍ അടുപ്പുകൂട്ടി സമരം നടന്നു. സിപിഐഎം ലോക്കല്‍ സെക്രട്ടറി എ.എ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വനിത സബ് കമ്മറ്റി കണ്‍വീനര്‍ പി.കെ.കൗസല്യ അധ്യക്ഷത വഹിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.കെ.സുനില്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ കദീജ ഹസന്‍ എന്നിവര്‍ സംസാരിച്ചു. ബിന്ദു മനോഹരന്‍ സ്വാഗതവും ഷൈലജ അരുണ്‍ദാസ് നന്ദിയും പറഞ്ഞു.

ADVERTISEMENT