തെരുവോരങ്ങളില്‍ കഴിയുന്നവരുടെ പുനരധിവാസം; നടന്‍ ശിവജിയുടെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി

ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ തെരുവോരങ്ങളില്‍ കഴിയുന്നവരെ നഗരസഭയും ദേവസ്വവും പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ഗുരുവായൂര്‍ മിഷന്‍ പ്രസിഡണ്ടും നടനുമായ ശിവജി ഗുരുവായൂര്‍, ജനറല്‍ സെക്രട്ടറി അജു എം ജോണി എന്നിവര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ഇരുപതോളം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. കിഴക്കേനടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിനു മുന്‍വശത്ത് ആരംഭിച്ച നിരാഹാര സമരം ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image