പ്രമുഖ വാര്‍ത്താ അവതാരകനായിരുന്ന എം രാമചന്ദ്രന്‍ അന്തരിച്ചു

ആകാശവാണിയിലെ പ്രമുഖ വാര്‍ത്താ അവതാരകനായിരുന്ന എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാര്‍ത്ത അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച വാര്‍ത്താ അവതാരകനായിരുന്നു രാമചന്ദ്രന്‍. ”വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍” എന്ന ശബ്ദത്തിലൂടെയാണ് വര്‍ഷങ്ങളോളം മലയാളികള്‍ വാര്‍ത്തകളറിഞ്ഞത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയിലെത്തിയത്. വാര്‍ത്തകള്‍ വായിക്കുന്നതിന് ഒപ്പം കൗതുക വാര്‍ത്തകള്‍ അവതരിപ്പിച്ചും ശ്രദ്ധേയനായി. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാര്‍ത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image