കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളക്ക് തിങ്കളാഴ്ച്ച തുടക്കം; എട്ടിന് ഉദ്ഘാടനം

കുന്നംകുളം ഉപജില്ല കേരള സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 7, 8, 9, തീയതികളിലായി കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 7 തിങ്കളാഴ്ച തുടക്കം കുറിച്ചുകൊണ്ട് കുന്നംകുളം എ ഇ ഓ എ മൊയ്തീന്‍ പതാക ഉയര്‍ത്തും. 8 -ാം തീയതി ചൊവ്വാഴ്ച നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ നിര്‍വഹിക്കും. കായികമേളയില്‍ 92 ഇനങ്ങളിലായി നൂറോളം വിദ്യാലയങ്ങളിലെ കായികതാരങ്ങള്‍ മാറ്റുരയ്ക്കും.

ADVERTISEMENT
Malaya Image 1

Post 3 Image