അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂര്‍ എടക്കര പുത്തന്‍തറയില്‍ അഷറഫ് (54)നെയാണ് കുന്നംകുളം പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 50000 രൂപ അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2018ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിന്റെ അടുക്കളയില്‍ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ADVERTISEMENT