അന്താരാഷ്ട്ര അധ്യാപക ദിനത്തില്‍ പുത്തന്‍കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്‌കൂള്‍ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ഡയറ്റ് ഫാക്കല്‍റ്റിയും മാപ്പിളപ്പാട്ട് ഗായകനുമായ യു മുഹമ്മദ് റാഫിയെ ആദരിച്ചു. ഹെഡ്മിസ്ട്രസ് പി കെ റംല, ചാവക്കാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. രാധാകൃഷ്ണന്‍, സലീം മാസ്റ്റര്‍ വിദ്യാര്‍ത്ഥികളായ കെ എസ് മുഹമ്മദ് അമല്‍, പി ഐ സിയാന്‍, സി ഫാത്തിമ നസ്റിന്‍, എം എ തമന്ന തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT