ഹരിത കര്‍മ്മ സേന നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ യുവാക്കളുടെ പ്രതിഷേധം

സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിനോട് ചേര്‍ന്ന് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രദേശത്തെ യുവാക്കളുടെ പ്രതിഷേധം. കടവല്ലൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡ് പുത്തംകുളം ആലുംതൈയ്യില്‍ പാറക്കല്‍ പരേതനായ റഫീഖിന്റെ വീട്ടുമതിലിനോട് ചേര്‍ന്നാണ് പ്ലാസ്റ്റിക്ക്ക്കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യ ചാക്കുകള്‍ നിക്ഷേപിച്ചിട്ടുള്ളത്. വീട്ടുടമ പാറക്കല്‍ റമീമ പഞ്ചായത്തില്‍ പരാതിയും നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെ പരിഹാരമായില്ല. പ്രതിഷേധ സമരത്തിന് ആര്‍ എം ഷംസു, റഈസ് പാറക്കല്‍, അസ്ലം വി.എ, മിറാഷ് കെ.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
Malaya Image 1

Post 3 Image