കടവല്ലൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് അംബേദ്ക്കര്‍ റോഡ് അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റ് രണ്ടാംഘട്ട സമരം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ജലനിധി പദ്ധതിക്കായി പൊളിച്ച റോഡ് നന്നാക്കണമെന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് റോഡുപണിക്കായി തുക അനുവധിച്ചിട്ടും ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാലാണ് വീണ്ടും പ്രതിഷേധവുമായി പാര്‍ട്ടി രംഗത്തെത്തിയത്. അംബേദ്ക്കര്‍ നഗറില്‍ നടന്ന പ്രതിഷേധം യൂണിറ്റ് പ്രസിഡണ്ട് എം.എന്‍ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ മൊയ്തീന്‍ ബാവ , മുജീബ് പട്ടേല്‍, ഷെഫീര്‍ മുഹമ്മദ്, അബ്ദുള്‍ ഫത്താഹ് എന്നിവര്‍ സംസാരിച്ചു. റോഡ് നന്നാക്കുന്നതുവരെ സമരം തുടരുമെന്നും പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Home Bureaus Perumpilavu റോഡ് അറ്റകുറ്റ പണി നടത്താത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി രണ്ടാംഘട്ട സമരം ആരംഭിച്ചു