കാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തിയ അനുശ്രീ കൃഷ്ണയെ അനുമോദിച്ചു

കാന്‍സര്‍ രോഗികള്‍ക്കായി കേശദാനം നടത്തി മാതൃകയായ വിദ്യാര്‍ത്ഥിയെ എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂള്‍ അനുമോദിച്ചു. സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ എന്‍ ഡി അനുശ്രീ കൃഷ്ണയാണ്, തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്ഷേമ പദ്ധതിയിലൂടെ
കേശദാനം നടത്തിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍, വിദ്യാര്‍ഥിനിയെ ആദരിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജോഷി ജോര്‍ജ്, കോ ഓര്‍ഡിനേറ്റര്‍മാരായ സി. സാന്റി ഡേവിഡ്, എ.ടി.ജ്യോത്സ്ന, ക്ലാസ്സ് അധ്യാപിക എ.ജി. വിപിഷ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

 

 

ADVERTISEMENT