വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല

വിദ്യാർത്ഥിയെ കാൺമാനില്ല. പെരുമ്പിലാവ് നാലകത്ത് മുസ്തഫയുടെ മകനും പെരിങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ 16 വയസ്സുള്ള മുഹമ്മദ് മാസിന്‍ നെയാണ് കാണാതായത്. .ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ തിപ്പലശ്ശേരി റേഷന്‍കടക്ക് സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പോയതായിരുന്നു രാത്രി ഏറെ വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ 11 മണിയോടെ വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതാകുന്ന സമയത്ത് വെള്ള നിറത്തില്‍ ഡിസൈനുള്ള ഷര്‍ട്ടും ആഷ് കളര്‍ പാന്റുമായിരുന്നു.വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയോ 9746 10 1500, 97475666 36 എന്നീ നമ്പറുകളില്‍ അറിയിക്കുകയോ ചെയ്യുക.

ADVERTISEMENT