അതിരാവിലെ സൈക്കിളില്‍ പത്രവിതരണം നടത്തിയ ശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥിയ്ക്ക് സ്‌കൂളിന്റെ സ്‌നേഹാദരം. എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഖിലാഷനെയാണ് സ്‌കൂളില്‍ ആദരിച്ചത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജോഷി ജോര്‍ജ് ഉപഹാരം നല്‍കി. പത്താംതരം പൊതുപരീക്ഷ സമയത്ത് പത്രവിതരണത്തില്‍ നിന്നും അവധി എടുക്കണമെന്ന നിര്‍ദേശം അഖിലാഷന്‍ അംഗീകരിച്ചു. ക്ലാസ് അധ്യാപിക പ്രിയങ്ക, കോര്‍ഡിനേറ്റര്‍മാരായ സാന്‍ഡി ഡേവിഡ്, ജ്യോത്സന, സഹപാഠികള്‍ എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കുചേര്‍ന്നു.
Home Bureaus Punnayurkulam അതിരാവിലെ സൈക്കിളില്‍ പത്രവിതരണം നടത്തിയ ശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥിയ്ക്ക് സ്‌കൂളിന്റെ സ്‌നേഹാദരം