കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പും കെ – ഡിസ്‌കും സംയുക്തമായി നടപ്പിലാക്കുന്ന യങ് ഇന്നോവോറ്റഴ്സ് പ്രോഗ്രാമിന്റെ ഏഴാം പതിപ്പില്‍ ജില്ലാതല വിജയികളായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളായ എ എസ് റിഫാന്‍, പി ബി ഷബാന എന്നിവരാണ് 25,000 രൂപയുടെ സമ്മാനത്തുകയ്ക്കും സംസ്ഥാനതല മത്സരത്തിനും അര്‍ഹത നേടിയത്.