കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയില്‍ പഠനോപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ബാങ്ക് ഹെഡ് ഓഫീസില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ.മണി, ലളിത ഗോപി, പഞ്ചായത്ത് മെമ്പര്‍ മൈമൂന ഷബീര്‍, ബാങ്ക് സെക്രട്ടറി പി.എസ്.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.