എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ പ്രതിഭകളെ ആദരിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ എല്‍എസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിലെ പ്രതിഭകളെ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും ചേര്‍ന്ന് ആദരിച്ചു. ഹനിയ എന്‍.എഫ്, ഹരിഗോവിന്ദ് കെ എസ്, ആരോണ്‍ വി ജെ, ഫാത്തിമ ഷന്‍സ ടി എസ്, കൃപ എസ് മരിയ ടി, നിഹാര പി എ എന്നീ വിദ്യാര്‍ത്ഥികളാണ് 2025 ലെ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോണ്‍ ഐസക് വിജയികള്‍ക്ക് ബൊക്കെയും മധുരവും നല്‍കി അഭിനന്ദിച്ചു.

പ്രധാന അധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പള്ളി മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍ സജു കെ ഡേവിഡ്, പിടിഎ വൈസ് പ്രസിഡന്റ് എം കെ ലക്ഷ്മണന്‍, പിടിഎ ഭാരവാഹികളായ ജുബി സജു, സോണി സക്കറിയ, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും പങ്കെടുത്തു. നിവേദിക കെ സി, ദീപ്തി ജസ്റ്റിന്‍, പോള്‍ ഡേവിഡ്, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT