ചാലിശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം 2025 സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ ദീപശിഖ തെളിയിച്ചു. പൊട്ടാസ്യം പെര്‍മാഗ്‌നേറ്റും ഗ്ലിസറിനും ഉപയോഗിച്ച് താപ മോചക പ്രവര്‍ത്തനതത്വം അടിസ്ഥാനമാക്കിയുള്ള രീതിയിലാണ് ദീപശിഖ തെളിയിച്ചത്. തൃത്താല ഉപജില്ല ഓഫീസര്‍ കെ പ്രസാദ് മുഖ്യാതിഥിയായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍നിഷ അജിത്ത്കുമാര്‍ , ബ്ലോക്ക് മെമ്പര്‍ ധന്യ സുരേന്ദ്രന്‍ , തൃത്താല ബി പി സി കെ ദേവരാജന്‍ , അദ്ധ്യാപകരായ സി.വി സുനില്‍ , എ.വി. സുമ , ശാലിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു.