കുന്നംകുളം ഉപജില്ലാ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഗവ:മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്റററി സ്‌കൂള്‍ ചാമ്പ്യന്മാരായി. കുന്നംകുളം ബഥനി കോണ്‍വെന്റ് സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. ആന്‍മരിയ അനില്‍, ടി.ജെ.അനൈന്‍ മരിയ, എസ്.പ്രിയംവദ, കെ.എസ്.നന്ദന, പി.എസ്.അനന്യ എന്നിവരാണ് ടീം അംഗങ്ങള്‍. കായിക അധ്യാപകനായ ഗിവി സി.വര്‍ഗീസാണ് പരിശീലകന്‍.
ADVERTISEMENT