പോകുന്നവര്‍ പോകട്ടെ എന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍

ആരേയും പിടിച്ചു കെട്ടി നിര്‍ത്താന്‍ പറ്റില്ലെന്നും പോകുന്നവര്‍ പോകട്ടെ എന്നും കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സരിന്‍ പോകരുത് എന്നാണ് തങ്ങളുടെ ആഗ്രഹം .ആ കാര്യം സരിനെ അറിയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിക്കും.ഉണ്ടെങ്കില്‍ നടപടിയെടുക്കും.വിട്ടുപോകുന്ന ആള്‍ക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ എന്ന് സൂചിപിച്ച സുധാകരന്‍ പാര്‍ട്ടിതലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പറഞ്ഞു. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നു.ഇന്നലെവരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്റേതെന്നും ആ നാവെടുത്ത് വായില്‍ വയ്ക്കാന്‍ സിപിഎമ്മിന് സാധിക്കുമെങ്കില്‍ സിപിഎമ്മിന് എന്ത് വൃത്തികേടും കാണിക്കാന്‍ സാധിക്കും എന്നാണ് അതിനര്‍ത്ഥമെന്നും സുധാകരന്‍ കുറ്റപ്പെടുത്തു. എന്‍.കെ.സുധീര്‍ ആടി ഉലഞ്ഞ് നില്‍ക്കുന്ന ആളാണ്.സുധീറില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുമില്ല.കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടിയില്‍ ഇതുപോലുള്ള ആളുകള്‍ ഉണ്ടാകും.കോണ്‍ഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ നില്‍ക്കുക.ഇതൊന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ബാധിക്കില്ലായെന്നും കെ.സുധാകരന്‍ പറഞ്ഞു.സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലും പി.വി.അന്‍വറിന്റെ ഡി.എം.കെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി അംഗവും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ എന്‍.കെ.സുധീര്‍ മത്സരിക്കുന്നതിലുമാണ് കെ സുധാകരന്റെ പ്രതികരണം.