കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദാരുണമായ മരണത്തിന് കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലിശ്ശേരി മെയിന്റോഡ് സെന്ററില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.പ്രതിഷേധം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കരയുടെ അധ്യക്ഷതയില്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.മാധവദാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.ബാബു നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.ചെയര്‍മാന്‍ ടി.കെസുനില്‍കുമാര്‍,മഹിളാ കോണ്‍ഗ്രസ് കപ്പൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ജിഷി ഗോവിന്ദ്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടന്‍,മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT