തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്, റെയിഞ്ചര്‍ ,റോവര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി.

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്, റെയിഞ്ചര്‍ ,റോവര്‍ യൂണിറ്റിന്റെ ഉദ്ഘാടനം സഭാ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടത്തി.
ഗുരുവായൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണര്‍ അനിത സി മാത്യു മുഖ്യാതിഥിയായിരുന്നു
സ്‌കൗട്ട് മാസ്റ്റര്‍ ഡോക്ടര്‍ സജു വര്‍ഗീസ് റോവറിങ് യൂണിറ്റിനെയും, ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ സിസ്റ്റര്‍ ജിസ് പ്രിയ റെയിഞ്ചര്‍ യൂണിറ്റിനെ കുറിച്ച് പ്രഭാഷണം നടത്തി.സഭാ സെക്രട്ടറി ബിനോയ് പി മാത്യു , പിടിഎ പ്രസിഡണ്ട് ഷെരീഫ് പി എം,പി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് നൗഫല്‍ സ്‌കൂളിലെ സ്‌കൗട്ട് മാസ്റ്റര്‍ റായിസ് എ.ഇസഡ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image