കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായ യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി കെ രഘു സ്വാമി ഉദ്ഘാടനം നിര്‍വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന നേതാവ് യാവൂട്ടി ചിറമനങ്ങാട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി കെ ശ്യാംകുമാര്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സെഫീന അസീസ്, പി കെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു
ADVERTISEMENT